v.m sudheeran – beer wine rate increse – liquor policy

തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയം വഴി സംസ്ഥാനത്ത് വിദേശ മദ്യവില്‍പന ഗണ്യമായി കുറഞ്ഞെങ്കിലും ബിയര്‍വൈന്‍ വില്‍പനയില്‍ വര്‍ദ്ധനയുണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.

പുതിയ 730 ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതാണ് ഇതിന് കാരണം. ഇതിന്റെ നാനാവശങ്ങളെക്കുറിച്ച് ‘സുബോധ’ത്തിന് കീഴില്‍ ആഴത്തിലുള്ള പഠനം വേണമെന്നും സുധീരന്‍ പറഞ്ഞു. ‘സുബോധം ഐക്കണ്‍2016’ അന്താരാഷ്ട്ര കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ‘മദ്യം: കേരളത്തിന്റെ നയങ്ങളും സമീപനങ്ങളും ‘എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സുധീരന്‍.

18 മാസത്തിനിടെ കേരളത്തിലെ വിദേശ മദ്യവില്‍പനയില്‍ 24.92 ശതമാനം (5,37,24,258 ലിറ്ററിന്റെ) കുറവാണുണ്ടായത്. അടുത്ത പത്തു വര്‍ഷം കൊണ്ട് ലോകാരോഗ്യ സംഘടന ആഗോള മദ്യഉപഭോഗത്തില്‍ പത്തു ശതമാനം കുറവുവരുത്താന്‍ ലക്ഷ്യമിടുമ്പോഴാണ് കേരളത്തിന്റെ നേട്ടം.

1982 ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സമ്പൂര്‍ണ മദ്യനിരോധനത്തെ കുറിച്ചു പഠിക്കാന്‍ എ.പി.ഉദയഭാനു കമ്മീഷനെ നിയോഗിച്ചത്. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാരുകളെല്ലാം മദ്യഉപയോഗം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സമൂഹത്തിന് ഗുണകരമാവുന്ന ഇത്തരം തീരുമാനങ്ങളെടുക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള മദ്യമാഫിയകളെ സര്‍ക്കാര്‍ തീരുമാനം ഞെട്ടിച്ചു. നിരോധനം കൊണ്ടുവന്നതിനാല്‍ ടൂറിസം മേഖല അപകടത്തിലാവുമെന്ന വാദം ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

ടൂറിസ്റ്രുകള്‍ കേരളത്തിലേക്ക് വരുന്നത് ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാനാണ്. അല്ലാതെ മദ്യപിക്കാനല്ല. മദ്യവുമായി ബന്ധപ്പെട്ട് കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങളെ അവര്‍ ഭയക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.

Top