V.M Sudheeran deffending V.S ?

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രായം തടസ്സമല്ലെന്ന് പ്രഖ്യാപിച്ച സിപിഎം ജനറല്‍ സെക്രട്ടറിയുടെ നടപടി കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളുകളെയും ആശങ്കയിലാഴ്ത്തുന്നു.

വി.എസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടുകയാണെങ്കില്‍ പ്രതിരോധിക്കാന്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാന്റ് പരിഗണിക്കാന്‍ സാധ്യത കുറവായതാണ് ഗ്രൂപ്പ് മാനേജര്‍മാരെ പരിഭ്രാന്തരാക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയത്തിന് തുല്യമായ പ്രകടനം വി.എസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം കാഴ്ചവച്ചത് കടുത്ത വിഭാഗീയത നിലനിന്ന സമയമായതിനാല്‍ ഇത്തവണ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ വി.എസിന്റെ നേതൃത്വമുണ്ടെങ്കില്‍ ഇടതുപക്ഷത്തിന് കഴിയുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ വിലയിരുത്തല്‍.

index

ഈ ഒരു സാഹചര്യത്തില്‍ വി.എസിന്റെ പ്രതിച്ഛായയോട് ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ്സിന് വി.എം സുധീരന്‍ മാത്രമേയുള്ളൂ എന്നതിനാല്‍ ഹൈക്കമാന്റ് ഒടുവില്‍ സുധീരനെ തന്നെ പരിഗണിക്കുമെന്ന പേടിയിലാണ് ഗ്രൂപ്പ് നേതാക്കള്‍.

സുധീരന്റെ കര്‍ക്കശ നടപടികളോട് യോജിപ്പില്ലെങ്കിലും മുസ്ലീം ലീഗ് അടക്കമുള്ള ഘടക കക്ഷികള്‍ക്കും സുധീരന്‍ നയിച്ചാല്‍ മാത്രമേ ഭരണത്തുടര്‍ച്ചക്ക് അല്‍പ്പമെങ്കിലും സാധ്യതയുള്ളു എന്ന നിലപാടിലാണ്.

gbh

സിപിഎമ്മും കോണ്‍ഗ്രസ്സും നേതാക്കളുടെ പ്രതിച്ഛായ മുന്‍ നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തീപാറുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുക.

ഇത്തരമൊരു സാഹചര്യത്തിന് കളമൊരുങ്ങിയാല്‍ സുധീരന് അനുകൂലമായി കോണ്‍ഗ്രസ്സിലും വി.എസിന് അനുകൂലമായി സിപിഎമ്മിലും ചില ധ്രുവീകരണങ്ങള്‍ക്കും സാധ്യതയുണ്ട്.

ദേശീയതലത്തില്‍ നിലനില്‍പ്പിന് തന്നെ കേരളത്തിലെ വിജയം കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ഇപ്പോഴത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. ബംഗാളില്‍ ജീവന്‍മരണ പോരാട്ടം നടത്തുന്ന സിപിഎമ്മിന് ത്രിപുരയില്‍ മാത്രമാണ് ഭരണമുള്ളത്.

കര്‍ണ്ണാടകയുടെയും കേരളത്തിന്റെയും ബലത്തിലാണ് കോണ്‍ഗ്രസ്സിന്റെയും കളി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മാനം കെടാതെ കോണ്‍ഗ്രസ്സിനെ കാത്തത് ഈ രണ്ട് സംസ്ഥാനങ്ങളാണ്.

ബിജെപിക്കാകട്ടെ അപ്രതീക്ഷിതമായി തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കേണ്ടത് അഭിമാനത്തിന്റെ പ്രശ്‌നമാണ്.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മുന്നിട്ടു നിന്ന തിരുവനന്തപുരം ജില്ലയിലെ ഏതാനും സീറ്റുകളും പത്തനംതിട്ട, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ ചില സീറ്റുകളുമാണ് ബിജെപി -എസ്എന്‍ഡിപി സഖ്യം നോട്ടമിടുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഇപ്പോഴത്തെ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയെ ബിജെപി ഉയര്‍ത്തിക്കാട്ടാന്‍ സാധ്യതയില്ല. ഒ.രാജഗോപാല്‍ തന്നെയായിരിക്കും ബിജെപിയുടെ കേരളത്തിലെ ജനകീയമുഖം.

Top