തൊടുപുഴ: എസ്എന്‍സി ലാവ്ലിന് വിഷയത്തില്‍ മൗനം വെടിഞ്ഞു ജനങ്ങളോടു സത്യം തുറന്നു പറയാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്.
ധാര്‍മികതയുടെ പേരില്‍ രാജി വച്ച കെ.ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്ന പിണറായി വിജയന് കണ്ണാടിയില്‍ സ്വന്തം മുഖം നോക്കുന്നതു നന്നായിരിക്കുമെന്നും സുധീരന് പറഞ്ഞു.
സോളര്‍ കമ്മിഷനു മുന്‍പാകെ ഹാജരായി ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിജയന് മാതൃകയാക്കണം.
കെ.ബാബുവിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്കു കൈമാറാന്‍ മുഖ്യമന്ത്രി വൈകിയതില്‍ അപാകതയില്ല. രാജി വയ്ക്കുന്നതില്‍ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അത് ഒന്നോ രണ്ടോ ദിവസത്തെ കാര്യമാണ്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത്. ഇതെല്ലാം ഉടനെ പൂര്‍ത്തിയാവും. ഇതിന്റെ പേരില്‍ ഭരണസ്തംഭനം ഉണ്ടായിട്ടില്ല. റബര്‍ ഇറക്കുമതി നിരോധിച്ചെങ്കിലും കര്‍ഷകര്‍ക്കു കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ലെന്നും സുധീരന് പറഞ്ഞു.