തിരുവനന്തപുരം: ബിജു രാധാകൃഷ്ണന്റെ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി വി.എം സുധീരന്‍. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനാണ് കൊടുംകുറ്റവാളിയായ ബിജു രാധാകൃഷ്ണന്റെ ശ്രമം. മുഖ്യമന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന ഈ കൊടും കുറ്റവാളിക്ക് പ്രതിപക്ഷം കൂട്ടുനില്‍ക്കരുത്.
മുഖ്യമന്ത്രി നിയമസഭയില്‍ സ്വീകരിച്ച നിലപാട് മാതൃകാപരമാണ്. അദ്ദേഹത്തിന് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുള്ളതായും സുധീരന്‍ വ്യക്തമാക്കി.