V.M Sudheeran

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജയസാധ്യതയും സ്വീകാര്യതയുമാണ് പ്രധാന ഘടകമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍.

ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഗുലാംനബി ആസാദുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പടിസ്ഥാനത്തിലായിരുന്നിരിക്കില്ല സ്ഥാനാര്‍ത്ഥി നിര്‍ണയം. കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും സംസ്ഥാന ജാഥകള്‍ മികച്ച പ്രതികരണമാണുണ്ടാക്കിയതെന്നും വി.എം സുധീരന്‍ പറഞ്ഞു

Top