അപകടത്തില്‍ പെട്ടവരെ വേര്‍തിരിച്ച് കാണരുത്; മുഖ്യമന്ത്രിയ്‌ക്കെതിരെ വി മുരളീധരന്‍

മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ സ്ഥലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താത്തതിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അപകടത്തില്‍പ്പെട്ടവരെ വേര്‍തിരിച്ച് കാണരുത്. മുഖ്യമന്ത്രിക്ക് കരിപ്പൂരില്‍ എത്താമെങ്കില്‍ പെട്ടിമുടിയിലും വരാം. മനുഷ്യ ജീവന് എല്ലായിടത്തും ഒരേ വിലയാണെന്നും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുരളീധരന്‍ പറഞ്ഞു. സഹായധനം എല്ലായിടത്തും ഒരുപോലെ ലഭ്യമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

Top