എംപിമാരുടെ പ്രചാരണം ആടിനെ പട്ടിയാക്കുന്നതു പോലെയെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: വിവാദയമായ കാര്‍ഷിക ബില്ലിനെച്ചൊല്ലി രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ പ്രചാരണം ആടിനെ പട്ടിയാക്കുന്നതു പോലെയാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശേഷവും സഭ വിടാത്ത എംപിമാര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്.

കര്‍ഷക സ്‌നേഹമുണ്ടെങ്കില്‍ സഭാ നടപടികള്‍ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് കാര്‍ഷികരംഗത്തെ പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് പരാതികളില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Top