തിരുവനനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ ധനകാര്യ സെക്രട്ടറി കെ.എം.എബ്രഹാമിനെ കുറ്റവിമുക്തനാക്കിയതിലൂടെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിക്കു വേണ്ടിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍.
അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി, കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് എബ്രഹാമിന്റെ ഫ്‌ളാറ്റില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
ഇതിനെതിരെ എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ ഡിവൈ.എസ്.പിയെ ബലിയാടാക്കി ജേക്കബ് തോമസ് തലയൂരുകയായിരുന്നു.
എബ്രഹാമിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി ഒരു മാസത്തെ സമയംകൂടി അനുവദിച്ചിരുന്നു അദ്ദേഹത്തിനെതിരെ ഒരു തെളിവും കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞില്ലെന്നും മുരളീധരന്‍ പറഞ്ഞു.
എബ്രഹാമിനെതിരായ അന്വേഷണത്തിനു പിന്നില്‍ ജേക്കബ് തോമസിന്റെ വൈരനിര്യാതന ബുദ്ധിയായിരുന്നു എന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്.
മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസുകളുടെ അന്വേഷണം വൈകിപ്പിക്കുകയും പലതും അന്വേഷിക്കാതിരിക്കുകയും ചെയ്ത് മുഖ്യമന്ത്രിയുടെ താല്‍പര്യം സംരക്ഷിക്കുകയാണ് വിജിലന്‍ ഡയറക്ടര്‍ ചെയ്യുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.