കോഴിക്കോട് :ബിജെപി അഖിലേന്ത്യാ ഭാരവാഹി പട്ടികയില്‍ വി മുരളീധരന്‍ ഇടം പിടിച്ചേക്കും.
മുന്‍ സംസ്ഥാന പ്രസിഡന്റ് ആയ മുരളീധരനെ ദേശീയ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് താല്‍പര്യമുണ്ട്.
എബിവിപിയുടെ ദേശീയ നേതൃതലത്തില്‍ പ്രവര്‍ത്തിച്ച പരിചയം ഇക്കാര്യത്തില്‍ വി മുരളീധരന് അനുഗ്രഹമാണ്.
നിലവില്‍ ദേശീയതലത്തില്‍ മുന്‍ പ്രസിഡന്റുമാരില്‍ പ്രധാനിയായ പികെ കൃഷ്ണദാസ് പ്രവര്‍ത്തിക്കുന്നുണ്ട്.
മുരളീധരനെ ദേശീയ വൈസ് പ്രസിഡന്റാക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.ഇക്കാര്യത്തില്‍ ഒരു എതിര്‍പ്പുമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിന്‍ വ്യക്തമാക്കി.
പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ഏറ്റവും അധികം പ്രവര്‍ത്തകര്‍ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളാല്‍ കൊല ചെയ്യപ്പെട്ട ഏക സംസ്ഥാനമാണ് കേരളമെന്നത് ബിജെപി -ആര്‍എസ്എസ് നേതൃത്വങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
ആര്‍എസ്എസിന് രാജ്യത്ത് ഏറ്റവും അധികം ശാഖകളുള്ള സംസ്ഥാനവും കേരളം തന്നെയാണ്.
മുരളീധരന്റെ കാര്യത്തില്‍ ആര്‍എസ്എസ് നേതൃത്വം പച്ചക്കൊടി കാണിച്ചാല്‍ തീരുമാനം കോഴിക്കോട്ടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ തന്നെയുണ്ടാകും .