തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി മുരളീധരന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം മംഗലപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ഉടനെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തി. പ്രശ്‌നമില്ലെന്ന് കണ്ടെത്തിയതോടെ മന്ത്രി യാത്ര തുടരുകയും ചെയ്തു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നാണ് വിവരം.

Top