സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്ന് വി മുരളീധരന്‍

മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്നും ഇനിയും ആവശ്യപ്പെടേണ്ടത് സര്‍ക്കാരാണെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. പുനരധിവാസം സംബന്ധിച്ച കാര്യങ്ങളില്‍ കേരളത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വി മുരളീധരന്‍ അറിയിച്ചു.

കേരളം മതിയെന്ന് പറയുന്നത് വരെ ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം തുടരും, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ആവശ്യപ്പെടുന്ന സഹായം കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കൂടുതല്‍ സഹായം സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതാണ് രീതിയെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top