വെടിക്കെട്ട് നിരോധനത്തിൽ ഹൈകോടതി വിധിയെ രൂക്ഷമായി വിമർശിച്ച് വി മുരളീധരൻ

തിരുവനന്തപുരം:വെടിക്കെട്ട് നിരോധനത്തിൽ ഹൈകോടതി വിധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഭരണഘടന അനുസരിച്ചാണ് കോടതികൾ പ്രവർത്തിക്കേണ്ടത്. കോടതികൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് പകരം വിശ്വാസികളുടെ കാര്യത്തിൽ കൈയിടാനും അതിൽ അനാവശ്യ ഇടപെടൽ നടത്തുന്നതും ഇന്ത്യ പോലുള്ള രാജ്യത്ത് ഭൂഷണമല്ലെന്ന് വി മുരളീധരൻ പറഞ്ഞു.

ഏതാണ് അസമയം? ഏതാണ് സമയം എന്ന് ആര് തീരുമാനിക്കും? അതിൻ്റെ മാനദണ്ഡമെന്ത്? ഭരണഘടനയിലെ ഏത് അടിസ്ഥാന തത്വത്തിൻ്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും സമയത്തെ നിർണയിക്കാൻ പോകുന്നത്? കോടതിയുടെ അധികാരപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് ഒതുങ്ങി നിൽക്കുകയാണ് വേണ്ടത് – കേന്ദ്രമന്ത്രി വി മുരളീധരൻ ചൂണ്ടിക്കാട്ടി.

വെടിക്കെട്ട് നടക്കുന്നില്ലായെന്ന് അതാത് ജില്ല കളക്ടർമാർ ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് അമിത് റാവലിന്‍റെ ബെഞ്ച് നിർദേശിച്ചു. ഇടക്കാല ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

Top