തിരുവനന്തപുരം: വെള്ളാപ്പള്ളിയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തത് വിവേചനപരമായ നടപടിയാണ്.
വെള്ളാപ്പള്ളിയുടെ പ്രസ്താവന നൗഷാദിനെതിരെയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ളതാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിന് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വെള്ളാപ്പള്ളി നൗഷാദിനെ വിലകുറച്ച് കാണിച്ചിട്ടില്ലെന്നും പറഞ്ഞതിനെ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
മതം നോക്കിയാണ് മുഖ്യമന്ത്രി സഹായം പ്രഖ്യാപിച്ചത്. രക്ഷാ പ്രവര്‍ത്തനത്തില്‍ മരിച്ച പലര്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കില്‍ ഇടുക്കി ബിഷപ്പിനെതിരെ കേസെടുക്കണമെന്നും മുരളീധരന്‍ വെല്ലുവിളിച്ചു.