ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രിയും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ മരണത്തില്‍ തന്റെ അഗാധമായ ദുഃഖം അറിയിച്ച് നിലവിലെ വിദേശകാര്യാ സഹമന്ത്രി വി.മുരളീധരന്‍.
തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അവിശ്വസനീയമായ വാര്‍ത്തയാണിതെന്നും ദീര്‍ഘകാലമായുള്ള ബന്ധമാണ് തനിക്ക് തനിക്ക് സുഷമ ജിയുമായി ഉണ്ടായിരുന്നതെന്നും കേന്ദ്രമന്ത്രി മുരളീധരന്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരില്‍ താന്‍ മന്ത്രിയായി ചുമതലയെടുത്തത് സുഷമ സ്വരാജിന്റെ അനുഗ്രഹം തേടിയ ശേഷം ആയിരുന്നുവെന്നും മുരളീധരന്‍ ഓര്‍മ്മിച്ചു. ആ സമയത്ത് തനിക്ക് എല്ലാ തരത്തിലുമുള്ള പിന്തുണ സുഷമ സ്വരാജ് നല്‍കിയിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.