ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സീതാറാം യെച്ചൂരിയുടെ നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രസ്താവനയിലെ പിണറായിയുടെ മറുപടിയെ കുറിച്ച് അറിയാന്‍ താത്പര്യം ഉണ്ട്. പൊലീസ് കാവലില്‍ ആചാര ലംഘനം നടത്തുമെന്നാണെങ്കില്‍ അക്കാര്യം പറയാന്‍ തയ്യാറാകണം.

പിണറായിയെ നേരിടാന്‍ ധൈര്യമില്ലാത്ത കോണ്‍ഗ്രസ്സാണ് ബിജെപി ധാരണയെന്ന് ആരോപിക്കുന്നത്. ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പിണറായി ഒത്തുകളിയാണ് അവിടെ നടക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ കോലീബി സഖ്യമുണ്ടായിരുന്നതായി തനിക്ക് അറിയില്ല. ബിജെപി ശക്തമല്ലാത്ത സ്ഥലത്ത് മുഖ്യ എതിരാളിയെ പരാജയപ്പെടുത്താന്‍ വോട്ടു നല്‍കിയിട്ടുണ്ടാകാം എന്നാണ് രാജഗോപാല്‍ പറഞ്ഞതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

Top