ന്യൂഡല്‍ഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്.
ഗവര്‍ണര്‍ പ്രവര്‍ത്തിച്ചത് ജനങ്ങളുടെ താല്പ്പര്യമനുസരിച്ചാണെന്നും ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും മുഖ്യമന്ത്രിയാണ് ചട്ടലംഘനം നടത്തിയതെന്നും മുരളീധരന് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.
ഭരണഘടനയെന്തെന്നും @arifmohammadk എന്ന കേരള ഗവർണർ ആരെന്നും @vijayanpinarayi ശരിക്ക് മനസിലാക്കാൻ പോകുന്നേയുള്ളൂ! സർക്കാരിന് റൂൾസ് ഓഫ് ബിസിനസ് അറിയില്ലെങ്കിൽ പഠിപ്പിച്ചിരിക്കും!! മുഖ്യമന്ത്രിക്കിനി വിശദീകരിക്കാതെ തരമില്ല!!!#ഇരന്നുവാങ്ങുന്നപ്രഹരങ്ങൾ#GovernorRocks
— V Muraleedharan (@VMBJP) January 17, 2020