ശബരിമലയില്‍ പോകുന്ന യുവതികള്‍ അര്‍ബന്‍ നക്‌സലുകളാണെന്ന് മന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പോകുന്ന യുവതികള്‍ അര്‍ബന്‍ നക്സലുകളാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. അവര്‍ അരാജകവാദികളും നിരീശ്വരവാദികളുമാണ്. ശബരിമലയില്‍ പോകുന്ന അവര്‍ ഭക്തരാണെന്നു താന്‍ വിശ്വസിക്കുന്നില്ല. അവര്‍ യഥാര്‍ഥത്തില്‍ ഭക്തരാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.

ശബരിമലയില്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ സ്ത്രീകളെ കയറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സുപ്രീം കോടതി വിധിയില്‍ കോടതി തന്നെ വ്യക്തത വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ആക്ടിവിസം പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കേണ്ടി വന്നത് പഴയ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Top