കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഇന്ന് ദുബായില്‍ രണ്ട് പരിപാടികളില്‍ സംബന്ധിക്കും

ദുബായ്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്ന് ദുബായിലെത്തും. രാവിലെ എട്ടിന് സോനാപൂരില്‍ തൊഴിലാളികളുടെ ക്യാംപുകള്‍ സന്ദര്‍ശിക്കും. പത്തരയോടെ ടാജില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷണല്‍ കൗണ്‍സില്‍(ഐബിപിസി)യുടെ യോഗത്തില്‍ സംബന്ധിക്കും. തുടര്‍ന്ന് 11.30-ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രിക്ക് പൗരസ്വീകരണവും ഒരുക്കുന്നുണ്ട്.

ഉച്ചയോടെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രവാസി സമൂഹം നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു മടക്കം. വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം യു.എ.ഇ.യിലെ ആദ്യ പൊതുപരിപാടികളായിരിക്കും ഇത്.

ഇന്നലെ നൈജീരിയന്‍ ഉപരാഷ്ട്രപതി പ്രഫ. യെമി ഒഷി ബാജുവുമായി കൂടികാഴ്ച നടത്തിയിരുന്നു. തലസ്ഥാനമായ അബുജയില്‍ നടന്ന കൂടികാഴ്ചയില്‍ സര്‍ക്കാര്‍ പ്രതിനിധികളടക്കം പങ്കെടുത്തു.

Top