ന്യൂഡല്‍ഹി: വി മുരളീധരനെ രാജ്യസഭയിലെ കേന്ദ്രസര്‍ക്കാര്‍ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. കേന്ദ്ര പാര്‍ലമെന്ററി വിദേശകാര്യസഹമന്ത്രിയായ വി. മുരളീധരനെ ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി യോഗമാണ് രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തിരിക്കുന്നത്.
പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷിനേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. രാജ്‌നാഥ് സിംഗാണ് ലോക്‌സഭാ ഉപകക്ഷി നേതാവ്. കേന്ദ്രമന്ത്രി തവാര്‍ചന്ദ് ഗെല്ലോട്ട് രാജ്യസഭാകക്ഷി നേതാവാകും. പീയൂഷ് ഗോയലാണ് രാജ്യസഭയിലെ ഉപകക്ഷി നേതാവ്.
സര്‍ക്കാര്‍ ചീഫ് വിപ്പായി കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി പ്രവര്‍ത്തിക്കും. അര്‍ജ്ജുന്‍ രാം മേഘ്വാള്‍ ലോക്‌സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാകുന്നതാണ്. ലോക്‌സഭയിലെ ബിജെപി ചീഫ് വിപ്പായി സഞ്ജയ് ജയ്‌സ്വാളിനെയും രാജ്യസഭയിലെ പാര്‍ട്ടി ചീഫ് വിപ്പായി നാരയണ്‍ ലാല്‍ പഞ്ചാരിയേയും നിയമിച്ചു.