വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയായി വി.മുരളീധരന്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയില്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയായി വി.മുരളീധരന്‍ ചുമതലയേറ്റു.

കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയാണ് വി.മുരളീധരന്‍. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരന്‍ പ്രവര്‍ത്തിക്കുന്നത്. പ്രഹ്ളാദ് ജോഷിയാണ് പാര്‍ലമെന്ററി കാര്യ മന്ത്രി. പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് വി മുരളീധരന്‍ പറഞ്ഞിരുന്നു.

ഉത്സവ സമയത്ത് വിമാനയാത്രയുടെ നിരക്ക് വര്‍ധിക്കുന്നതിന് പരിഹാരമുണ്ടാക്കാന്‍ തനിയ്ക്ക് കഴിയുന്ന രീതിയില്‍ ഇടപെടും. പ്രവാസി വോട്ടുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ച ശേഷം നിലപാടെടുക്കും. എറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വിവിധ രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ പലവിധമാണ്, അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top