കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരന് വധഭീഷണിയുണ്ടായതായി റിപ്പോര്‍ട്ട്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സന്ദേശം ലഭിച്ചത്.
ഭീഷണിക്കു പിന്നില്‍ കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണെന്നാണ് സൂചന. ഇയാള്‍ക്ക് സിംകാര്‍ഡ് എടുത്ത് നല്‍കിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്ന് മന്ത്രിയുടെ സുരക്ഷ ശക്തമാക്കി.