നിലപാട് തിരുത്തി വി. മുരളീധരന്‍ ; തിരഞ്ഞെടുപ്പില്‍ എല്ലാവരുടേയും വോട്ട് വാങ്ങുമെന്ന്

V Muralidharan

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എല്ലാവരുടേയും വോട്ട് വാങ്ങുമെന്ന് വി. മുരളീധരന്‍. പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട് അതുതന്നെയാണ് തന്റേയും നിലപാടെന്നും മുരളീധരന്‍ അറിയിച്ചു. ബിഡിജെഎസിന് അര്‍ഹമായ പരിഗണന നല്‍കി കൂടെ നിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പരാജയം ഉറപ്പുവരുത്താനുള്ള ശ്രമമമാണ് വി. മുരളീധരന്റേതെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. ബിജെപിയിലെ തമ്മിലടിക്ക് കേരള കോണ്‍ഗ്രസിനെ കരുവാക്കേണ്ടതില്ലെന്നും റോഷി ആരോപിച്ചു.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണിയുമായി ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിളളയും പാലായില്‍ മാണിയുടെ വസതിയില്‍ കൂടികാഴ്ച നടത്തിയിരുന്നു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ഥിക്കാനാണു പോയതെന്നും അതിനു മറ്റൊരു അര്‍ഥവും നല്‍കേണ്ടതില്ലെന്നും പിന്നീട് നിയുക്ത എംപി വി. മുരളീധരനും അറിയിച്ചിരുന്നു. തുടര്‍ന്നാണ് റോഷി അഗസ്റ്റിന്റെ വിശദീകരണം.

Top