തിരുവനന്തപുരം: മതപീഡനത്തിന്റെ പേരിലല്ലാതെ ജോലിയാവശ്യത്തിന് രാജ്യത്ത് വരുന്നവര്‍ക്ക് വേണമെങ്കില്‍ വര്‍ക് പെര്‍മിറ്റ് നല്‍കുന്നതിനുള്ള സംവിധാനമുണ്ടാക്കാമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. രാജ്യത്തോടുള്ള കൂറിന്റെ അടിസ്ഥാനത്തില്‍ വരുന്നവരെയും തൊഴില്‍ തേടിവരുന്നവരെയും പൗരത്വവിഷയത്തില്‍ രണ്ടായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മതപീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് നിയമഭേദഗതിയെന്നും വി.മുരളീധരന്‍ പറഞ്ഞു.