V S Achuthanandan comment on Oommen chandy’s petition

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരെ കേസുണ്ട് എന്നാല്‍ എഫ്‌ഐആര്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പ്രതി ചേര്‍ത്തതായോ ശിക്ഷിച്ചതായോ പറഞ്ഞിട്ടില്ല.

ഉമ്മന്‍ ചാണ്ടി നല്‍കിയ കേസിലാണ് വിഎസിന്റെ അഭിഭാഷകന്‍ നിലപാടറിയിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയാണ് ഉമ്മന്‍ ചാണ്ടിയുടെ മാനനഷ്ടഹര്‍ജി പരിഗണിക്കുന്നത്.

ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുകളുടെ പട്ടിക കഴിഞ്ഞ ദിവസം വിഎസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതെല്ലാം അസത്യമാണെന്നും തനിക്കെതിരെ ഒരു കേസ് പോലുമില്ലെന്നും ഇന്നലെ ഉമ്മന്‍ ചാണ്ടി അധിക സത്യവാങ്മൂലം നല്‍കിയിരുന്നു.

സത്യവിരുദ്ധവും ആധികാരിക രേഖകളുടെ പിന്‍ബലമില്ലാത്തതുമായ വിഎസിന്റെ പരസ്യ പ്രസ്താവന വിലക്കണമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top