തിരുവനന്തപുരം: ബാര്‍ കോഴക്കേസന്വേഷണം അട്ടിമറിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി അടക്കമുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റിനിറുത്തി അന്വേഷണം സമഗ്രമാക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള കോടതിവിധി സ്വാഗതാര്‍ഹമാണ്.
അഴിമതിക്കേസുകളുടെ ചരിത്രത്തിലെതന്നെ ആദ്യത്തെ സംഭവമായിരിക്കും ഉദ്യോഗസ്ഥര്‍ തന്നെ കേസ് അട്ടിമറിക്കുക എന്നത്. വിജിലന്‍സ് ഡയറക്ടര്‍ തന്നെ വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കുന്നു എന്ന ഭീകരാവസ്ഥ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ എന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.