തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.
താന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും വി.എസ് വ്യക്തമാക്കി.
അഴിമതി ഭരണം ജനം മടുത്തുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നതെന്നും വി.എസ് ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസും പിണറായിയും മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി പൊളിറ്റ് ബ്യൂറോ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. താന്‍ മല്‍സരരംഗത്ത് ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിപ്രായ സര്‍വ്വേയെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.