തിരുവനന്തപുരം: സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍.
സരിതക്ക് ക്ലിഫ് ഹൗസില്‍ കയറാന്‍ പാസ് വേണ്ടിയരുന്നുവെന്നും ക്ലിഫ് ഹൗസിലെ പ്രാര്‍ത്ഥനയില്‍ പോലും സരിത പങ്കെടുത്തെന്നും വി.എസ് ആരോപിച്ചു.
ജനങ്ങളോടുള്ള ഉത്തരവാദത്വം കൊണ്ടാണ് നാണക്കേട് സഹിച്ച് ഇവിടിരിക്കുന്നത്. പ്രതിപക്ഷ നേതാവിയിരിക്കുന്നതില്‍ താന്‍ ലജ്ജിക്കുന്നു. മന്ത്രിസഭയില്‍ ക്ലീനായ മന്ത്രിയെ കാണണമെങ്കില്‍ മഷിയിട്ട് നോക്കണം.
നാണക്കേട് എന്ന വാക്ക് നിശബ്ദ ധാരാവലിയില്‍ എങ്കിലും ഉണ്ടോയെന്നും വി.എസ് ചോദിച്ചു?
വി.എസിന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷം രംഗത്ത് വന്നതോടെ സഭ ബഹളത്തില്‍ മുങ്ങി. പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.