V.S Achuthananthan- K Muraleedharan

തിരുവനന്തപുരം: കെ.മുരളീധരന്‍ എംഎല്‍എയെ പരിഹസിച്ച് വി.എസ്. അച്യുതാനന്ദന്‍ . കെ. കരുണാകരന്റെ മകന്‍ കിങ്ങിണിക്കുട്ടന്‍ എന്നാണ് മുരളീധരനെ വിഎസ് വിശേഷിപ്പിച്ചത്.

കരുണാകന്റെ മകന്‍ കിങ്ങിണിക്കുട്ടന്‍ മറ്റെന്തോക്കെയോ ആണ് പറയുന്നത്. നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കാനാണ് കെ. മുരളീധരന്‍ ദീര്‍ഘനേരം പ്രസംഗിച്ചത്. ഇതിന് സ്പീക്കര്‍ അടക്കമുള്ളര്‍ അനുമതി നല്‍കി. പ്രതിപക്ഷത്തിന്റെ ചുമതല നിര്‍വഹിക്കാന്‍ സഭയില്‍ ഭരണപക്ഷം അനുവദിക്കുന്നില്ലെന്നും വി.എസ് ആരോപിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയെക്കുറിച്ച് വി.എസ്. നിയമസഭയില്‍ പറഞ്ഞത് ശരിയായില്ലെന്നായിരുന്നു കെ. മുരളീധരന്‍ നിയമസഭയില്‍ പറഞ്ഞത്. മാനവും മര്യാദയുമുളള വിമര്‍ശനം വി.എസില്‍ നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല.

ഇഎംഎസും കെ.കരുണാകരനും നായനാരും അടക്കമുളള മഹാന്‍മാര്‍ ഇരുന്ന കസേരയിലാണ് വിഎസ് ഇരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേല്‍ നന്ദിപറയുകയായിരുന്നു മുരളീധരന്‍.

ക്ലിഫ് ഹൗസിലെ പ്രാര്‍ഥനയില്‍ പങ്കെടുത്തതായി സരിത സോളര്‍ കമ്മീഷനില്‍ മൊഴി നല്‍കിയെന്നണ് താന്‍ നിയമസഭയില്‍ പറഞ്ഞതെന്നും ആരെയും ആക്ഷേപിക്കാനല്ല ഇക്കാര്യം പറഞ്ഞതെന്നും വി.എസ് വ്യക്തമാക്കി.

Top