തിരുവനന്തപുരം: പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ താന്‍ മത്സരിക്കില്ലെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.
അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കും എന്ന മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധമാണ് എന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ലാത്ത ഇത്തരമൊരു അവാസ്തവം പ്രകടിപ്പിക്കുന്നത് ബോധപൂര്‍വ്വം പാര്‍ടി ശത്രുക്കളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സിപിഐഎമ്മും എല്‍ഡിഎഫും ഒറ്റക്കെട്ടായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നേരിടും. വമ്പിച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും വി.എസ് പറഞ്ഞു.
പിണറായി വിജയന്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്‍ മത്സരിക്കില്ലെന്ന് വി.എസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍.