V.S against K Babu in Bar bribe case

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കുറ്റാരോപിതനായ മന്ത്രി കെ ബാബു മന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

ലാവ്‌ലിന്‍ കേസ് ഇപ്പോള്‍ പ്രശ്‌നമല്ലെന്നും വിഷയം മാറ്റാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ലാവലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും വി.എസ് പറഞ്ഞു.

കെ ബാബുവിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രശ്‌നങ്ങള്‍ വഴി തിരിച്ചു വിടുകയെന്നത് ഭരണപക്ഷത്തിന്റെ തന്ത്രമാണ്. വിജിലന്‍സ് കോടതിയുടെ വിമര്‍ശനങ്ങള്‍ ചെന്ന് തറയ്ക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിലാണ്. ബാബുവിന്റെ അഴിമതി അന്വേഷിച്ചാല്‍ അവസാനം കുടുങ്ങുന്നത് ഉമ്മന്‍ചാണ്ടിയായിരിക്കും. അവസാനം ഉമ്മന്‍ചാണ്ടിയുടെ ഗതിയും ഇതുതന്നെയാകുമെന്നും വി.എസ് അഭിപ്രായപ്പെട്ടു.

ബാബു രാജിവയ്ക്കണമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ആവശ്യപ്പെട്ടു.

ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ. ബാബു രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.

Top