തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനുമെതിരേ വീണ്ടും വിഎസിന്റെ ഫേസ്ബുക്ക് ആക്രമണം.
കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണെന്നും വര്‍ഗീയ വിഷം ചീറ്റുന്ന ബിജെപിക്ക് കുടപിടിച്ചത് കോണ്‍ഗ്രസാണെന്നും വിഎസ് ആരോപിച്ചു
ഇതിനായി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയവരുടെ പട്ടികയും വിഎസ് നിരത്തുന്നു. വാളെടുത്ത്, വെളിച്ചപ്പാടിനെ പോലെ ‘ഹോം…. ഹൂം ….. ഹ്രീം ……’ എന്ന് ബിജെപിക്കെതിരെ ഉമ്മന്‍ ചാണ്ടി ഉറയുന്നത് ആരെ പറ്റിക്കാനാണെന്നും ഇത്തരം വേലത്തരങ്ങള്‍ കണ്ട് നാട്ടുകാര്‍ വാപൊത്തി ചിരിക്കുകയാണെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.
( വി .എസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ……)
ബി.ജെ.പി.യുടെ റിക്രൂട്ടിംഗ് ഏജന്‍സി, അതാണ് കോണ്‍ഗ്രസ് !!!
ഇന്ത്യാ മഹാരാജ്യത്തെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കാരണക്കാര്‍ ഇടത് പക്ഷമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കാറുണ്ട്. വസ്തുതകള്‍ വച്ച് സംസാരിക്കുന്ന ആളല്ല അദ്ദേഹം എന്നറിയാം. എങ്കിലും പറയുന്നത് സംസ്ഥാന മുഖ്യമന്ത്രിയാണല്ലോ. അത് കൊണ്ട് ഇതിലെ വസ്തുതകള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ട് എന്ന് കരുതുന്നു.
വര്‍ഗീയ വിഷം ചീറ്റുന്ന ബി.ജെ.പിക്ക് കുടപിടിച്ചത് കോണ്‍ഗ്രസാണ്. സ്വയം ചീഞ്ഞ് ബി.ജെ.പി.ക്ക് വളമാകുയാണ് കോണ്‍ഗ്രസ്. ബി.ജെ.പിക്ക് ആളെ സംഘടിപ്പിച്ച് കൊടുക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയാണ് ഇപ്പോള്‍ ആ പാര്‍ട്ടി. ഇന്ന് ഭാരതത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലിരുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി പദത്തിലിരുന്ന എത്ര പേരാണ് പരിവാരങ്ങളായി ബി.ജെ.പിയില്‍ ചേര്‍ന്ന് ആ സംസ്ഥാനങ്ങളിലെ ഭരണം തന്നെ ബി.ജെ.പി.ക്ക് അടിയറ വച്ചത്. 1980 മുതല്‍ അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്ന ഗഗോങ് അപാംങ് ഇപ്പോള്‍ ബി.ജെ.പി. നേതാവാണ്. അരുണാചല്‍ പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി കലിക്കോ പുള്‍ 18 കോണ്‍ഗ്രസ് എം.എല്‍.എമാരോടൊപ്പം ഇപ്പോള്‍ ബി.ജെ.പി. സഖ്യത്തിന്റെ മുഖ്യമന്ത്രിയാണ്.
എന്താണ് ഉത്തരാഘണ്ഡില്‍ സംഭവിക്കുന്നത്? മുഖ്യമന്ത്രിയായിരുന്ന വിജയ് ബഹുഗുണ ഇന്ന് ബി.ജെ.പി. സഖ്യത്തോടൊപ്പമല്ലേ? 13 എം.എല്‍.എ.മാര്‍ ബി.ജെ.പി.യിലേക്ക് കൂറ് മാറിയതും കുതിരകച്ചവടമായി ഉത്തരാഘണ്ഡും ബി.ജെ.പി.ക്ക് താലത്തില്‍ വച്ച് സമ്മാനിക്കുകയല്ലേ കേണ്‍ഗ്രസ്.
അസമിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2015 സെപ്തംബറില്‍ മുന്‍ മന്ത്രി H. B. ബര്‍മ്മയുടെ നേതൃത്വത്തില്‍ ഒമ്പത് എം.എല്‍.എ.മാര്‍ ബി.ജെ.പി.യിലേക്ക് ചേക്കേറി.
2015 ജൂണിലാണ് ഒറിസാ മുന്‍ മുഖ്യമന്ത്രി ഗിരിധര്‍ ഗമാംഗ് കോണ്‍ഗ്രസ് അംഗത്വം രാജിവച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നത്.
ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ജഗദാംബിക പാല്‍ 2014ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു.
ഗുജറാത്തിലെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന നര്‍ഹരി അമിന്‍ പരിവാര സമേതം ബി.ജെ.പി.യില്‍ ചേര്‍ന്നു.
ഇതുവരെ പറഞ്ഞത് കോണ്‍ഗ്രസ് വിട്ട് അനുയായികളോടൊപ്പം ബി.ജെ.പി.യില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ കാര്യം മാത്രമാണ്. ഇത് വഴി അരുണാചല്‍ പ്രദേശ്, അസം, ഉത്തരാഘണ്ഡ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണം തന്നെ ബി.ജെ.പി. ക്ക് താലത്തില്‍ നല്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
ഈ നേതാക്കളിലും സംസ്ഥാനങ്ങളിലും ഇത് ഒതുങ്ങുന്നില്ല. ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി മെമ്പറുമായിരുന്ന ചൗധരി ബീരേന്ദ്ര സിംങ് ബി.ജെ.പി. യില്‍ ചേര്‍ന്ന് ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്.
ഇപ്പോള്‍ കേന്ദ്ര മന്ത്രിയായ നജ്മ ഹെബ്ത്തുള്ളയുടെ ചരിത്രം നമുക്കറിയാം.
ഇപ്പോള്‍ കേന്ദ്രമന്ത്രിയായ ഇന്ദര്‍ജിത്ത് സിംഗ് റാവു യു.പി.എ. സര്‍ക്കാരിലും മന്ത്രിയായിരുന്നയാളാണ്.
യു.പി.എ. മന്ത്രിസ്ഥാനം രാജിവച്ചാണ് ആന്ധ്രാപ്രദേശിലെ പുരന്ധരേശ്വരി ബി.ജെ.പി. യില്‍ ചേര്‍ന്നത്.
ഈ ലിസ്റ്റ് വളരെ നീണ്ടതാണ്. എന്നാല്‍ ഇവരെയെല്ലാം കവച്ച് വയ്ക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ റിക്കോര്‍ഡ്. കോണ്‍ഗ്രസ്സിന് ഉള്ളില്‍ നിന്ന് ഒരു സംഘ് പ്രചാരകനെ പോലെ ബി.ജെ.പി.ക്ക് വിടുപണി ചെയ്യുന്ന കോണ്‍ഗ്രസ്‌കാരനാണ് ഉമ്മന്‍ ചാണ്ടി. അതിനായി നടേശനെ പോലെ ഒരു മാദ്ധ്യവര്‍ത്തിയെയും ഉമ്മന്‍ ചാണ്ടി സൃഷ്ടിച്ചെടുത്തു. ഇതിന്റെ ടെസ്റ്റ് ഡോസ്സാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാം കണ്ടത്. ഉമ്മന്‍ ചാണ്ടി തന്നെ മണ്ഡലം തിരിച്ച് ഈ പരീക്ഷണം കേരളമൊട്ടാകെ ഈ നിയമസഭാ തെരെഞ്ഞെടുപ്പില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. മദ്ധ്യവര്‍ത്തിയായ നടേശന്‍ യു.ഡി.എഫ്. അധികാരത്തില്‍ വരുന്നതാണ് ബി.ജെ.പി.ക്ക് നല്ലതെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
വാളെടുത്ത് വെളിച്ചപ്പാടിനെ പോലെ ‘ഹോം…. ഹൂം ….. ഹ്രീം ……’ എന്ന് ബി.ജെ.പിക്കെതിരെ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി ഉറയുന്നത് ആരെ പറ്റിക്കാനാണ്? നിങ്ങളുടെ ഇത്തരം വേലത്തരങ്ങള്‍ കണ്ട് നാട്ടുകാര്‍ വാപൊത്തി ചിരിക്കുകയാണ്.
ചുരുക്കി പറഞ്ഞാല്‍ ബി.ജെ.പി.ബാധയെ കേരളത്തില്‍ കുടിയിരുത്താന്‍ ശ്രമിച്ച ദുര്‍മന്ത്രവാദിയാണ് താങ്കള്‍. ജനങ്ങളെന്ന യഥാര്‍ത്ഥ മന്ത്രവാദികള്‍ ഈ ബാധയെ മുച്ചൂടും ഒഴിപ്പിച്ചിരിക്കും.