തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോകുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് വിഎസ് അച്യുതാനന്ദന്റെ പൂര്‍ണ പിന്തുണ.
നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുള്ള പുതിയ സര്‍ക്കാരിന്റെ നയസമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളും സ്വാഗതാര്‍ഹമാണെന്ന് വിഎസ് അഭിപ്രായപ്പെട്ടു. ഇതിനെ മികച്ച തുടക്കമായാണ് കാണുന്നതെന്നും വിഎസ് പറഞ്ഞു.
ചില കേന്ദ്രമന്ത്രിമാര്‍ ഇതിനോടകം തന്നെ ഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വിഎസ് ഒരു പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇക്കൂട്ടരെന്നും സദാ ജാഗരൂകരായിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
1957 ലെ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കിയ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ അടിസ്ഥാനത്തിലാണ് വിഎസിന്റെ ഈ മുന്നറിയിപ്പ്.
നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഭിവാദ്യം അര്‍പ്പിച്ച വിഎസ് ഐശ്വര്യപൂര്‍ണമായ ഒരുകേരളം കെട്ടിപ്പടുക്കാന്‍ പൂര്‍ണമായ ജനപങ്കാളിത്തത്തോടെ ഇവര്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
അധികാരത്തിലെത്തിയാന്‍ ഏതുവിധത്തിലാകും പ്രവര്‍ത്തിക്കുക എന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ സൂചന നല്‍കിയിരുന്നു.
ജനങ്ങളുടെ സര്‍ക്കാരാണ് അധികാരമേല്‍ക്കുകയെന്നും കൈയ്യൂക്കിന്റെ ബലത്തില്‍ കാര്യങ്ങള്‍ നേടാന്‍ അനുവദിക്കില്ലെന്നും പിണറായി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
കൂടാതെ കഴിഞ്ഞ സര്‍ക്കാറിനെ വട്ടംചുറ്റി നിന്നതുപോലുള്ള അവതാരങ്ങളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നിയുക്ത മുഖ്യമന്ത്രി നല്‍കിയിരുന്നു.
(വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..)
അഭിവാദ്യങ്ങള്‍ ‘! മികച്ച തുടക്കം.
നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ പുതിയ സര്‍ക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ട് . ഇവ സ്വാഗതാര്‍ഹങ്ങളാണ് . മികച്ച തുടക്കമായി ഞാന്‍ ഇതിനെ കാണുന്നു .
നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍ . ഐശ്യര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പൂര്‍ണ്ണമായ ജന പങ്കാളിത്തത്തോടെ ഇവര്‍ക്ക് കഴിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .
ഇതിനകം തന്നെ ഭീക്ഷണിയുടെ സ്വരം മുഴക്കി കൊണ്ട് ചില കേന്ദ്ര മന്ത്രിമാര്‍ രംഗത്ത് വന്നിട്ടുണ്ട് . ഒരു പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഈ കൂട്ടം .നമ്മള്‍ സദാ ജാഗരൂഗരായിരിക്കും.