തിരുവനന്തപുരം: യുഡിഎഫും ബിജെപിയും വോട്ട് കച്ചവടം ചെയ്തില്ലെങ്കില്‍ എല്‍ഡിഎഫ് മൂന്നക്ക സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് വിഎസ് അച്യുതാനന്ദന്‍.
ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശമായ വോട്ടവകാശം ജനങ്ങള്‍ നന്നായി വിനിയോഗിച്ചു എന്ന സൂചനയാണ് നല്‍കുന്നത്.
ബിജെപിയും യുഡഎഫും വോട്ട് കച്ചവടം നടത്തിയില്ലെങ്കില്‍ 100 സീറ്റ് എന്ന ലക്ഷ്യത്തിലേക്ക് എല്‍ഡിഎഫ് സുഗമമായി എത്തും. എക്‌സിറ്റ്‌പോള്‍ ഫലങ്ങളും അതാണ് സൂചിപ്പിക്കുന്നതെന്നും വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു.
(വി.എസിന്റെ ഫേസ്ബുക്ക് പേസ്റ്റിന്റെ പൂര്‍ണരൂപം….)
നന്ദി
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയാണ് ഔദ്യോഗികമായി പ്രചാരണം അവസാനിച്ചതിന് ശേഷം സാമൂഹികമാധ്യമങ്ങളില്‍ നിന്നും മാറി നിന്നത്. ഇന്ന് മുതല്‍ വീണ്ടും സജീവമാവുകയാണ്.
ഈ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവന്‍പേരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശവും ആയുധവുമാണല്ലോ വോട്ട്.
അത് കേരളീയര്‍ ശരിയായ വിധത്തില്‍ വിനിയോഗിച്ചു എന്ന സൂചന നല്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബി.ജെ.പിയും യു.ഡി.എഫ്. ഉം വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ഞാന്‍ പ്രഖ്യാപിച്ചതു പോലെ 100 സീറ്റ് എന്ന ലക്ഷ്യത്തിലേയ്ക്ക് എല്‍.ഡി.എഫ്.
എത്തിചേരാവുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്. അതിനായി പ്രയന്തിച്ച മുഴുവന്‍ എല്‍. ഡി.എഫ് പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതിനൊടൊപ്പം വോട്ടവകാശം വിനിയോഗിച്ച മുഴുവന്‍ ജനാധിപത്യവിശ്വാസികള്‍ക്കും നന്ദിയും രേഖപ്പെടുത്തുന്നു.