തിരുവനന്തപുരം : ലോ അക്കാദമി സമരത്തെ മാനേജ്മെന്റിനു വേണ്ടി ഒറ്റുകൊടുത്ത എസ്എഫ്ഐ നിലപാട് വിദ്യാര്‍ഥി വഞ്ചനയാണെന്നും ലക്ഷ്മിനായര്‍ രാജിവയ്ക്കുംവരെ കെഎസ്യു സമരം തുടരുമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ്. വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദിന് കെഎസ്യു ആഹ്വാനം ചെയ്തു.