V.S-K Muraleedharan

തിരുവനന്തപുരം: മുരളീധരന്‍ ഗ്രൂപ്പ് മാറി ഉമ്മന്‍ചാണ്ടിക്കൊപ്പം ചേര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇത് കാണാന്‍ കരുണാകരന്‍ ഇല്ലാതിരുന്നത് നന്നായി. കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ മുരളീധരനെ ചാട്ടവാറിനടിച്ചേനെയെന്നും വി.എസ് നിയമസഭയില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും വി.എസ് വിമര്‍ശനമുന്നയിച്ചു. അഴിമതിയിലും മുഖ്യന്‍ മുഖ്യമന്ത്രി തന്നെ. അഴിമതി നടത്തി രക്ഷപ്പെടാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ് മുഖ്യമന്ത്രിയെന്നായിരുന്നു വി.എസിന്റെ പരാമര്‍ശം.

അതേസമയം വി.എസിന്റെ പ്രതികരണത്തിനെതിരെ നിയമസഭയില്‍ ഭരണപക്ഷാംഗങ്ങള്‍ ബഹളം വച്ചു. ബഹളത്തെ തുടര്‍ന്ന് സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു.

Top