v.s – ommen chandy case

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തനിക്കെതിരായി നടത്തിയ പരസ്യ പ്രസ്താവനകള്‍
വിലക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഉപ ഹര്‍ജി തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി തള്ളി.

മാനനഷ്ടക്കേസ് നിലനില്‍ക്കുമോ, ഇല്ലയോ എന്ന കാര്യം ഇപ്പോള്‍ പറയുന്നില്ലെന്നും തിരുവനന്തപുരം ജില്ലാ അഡീഷണല്‍ കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ 31 അഴിമതി കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ ഉപഹര്‍ജിയാണ് തള്ളിയത്.

ഉമ്മന്‍ചാണ്ടി ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് നിലനില്‍ക്കുന്നതല്ലെന്നും നിയമവും ചട്ടങ്ങളും അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ ഒന്നുംതന്നെ പാലിക്കാതെ ഫയല്‍ ചെയ്ത ഹര്‍ജിയും ഉപഹര്‍ജിയും തളളിക്കളയണമെന്നും വിഎസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുകള്‍ വിവിധ കോടതികളിലുണ്ടെന്ന് പറഞ്ഞ വിഎസ് കേസുകളുടെ പട്ടിക കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ അതെല്ലാം അസത്യമാണെന്നും തനിക്കെതിരെ ഒരു കേസ് പോലുമില്ലെന്നും കാണിച്ച് ഉപലോകായുക്തയുടെ ഉത്തരവ് ഉള്‍പ്പടെയുള്ളവ സഹിതം മുഖ്യമന്ത്രി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Top