തിരുവനന്തപുരം: എസ്ന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്ച്യുതാനന്ദന്‍.
ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു. നിലവില്‍ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം, മനുഷ്യാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിനെ വിമര്‍ശിച്ച വി.എസിന്റെ നിലപാട് ശരിയായില്ലെന്നും പിണറായിയുടെ കീഴില്‍ ആഭ്യന്തര വകുപ്പ് സുഭദ്രമാണെന്നും വെള്ളാപ്പള്ളി നിലപാടറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വി.എസ് വീണ്ടും വെള്ളാപ്പള്ളിക്കെതിരെ തിരിഞ്ഞത്.