V.S Sivakumar Devaswam board

തിരുവനന്തപുരം: ക്ഷേത്ര വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കാറില്ലെന്ന് ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍.

ക്ഷേത്ര സ്വത്ത് സര്‍ക്കാര്‍ ചെലവാക്കുന്നു എന്നത് വ്യാജപ്രചരണമാണെന്ന് വി.ഡി സതീശന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. ക്ഷേത്ര വരുമാനം ചെലവാക്കുന്നത് ക്ഷേത്ര വികസനത്തിന് മാത്രമാണ് എടുക്കുന്നത്. ക്ഷേത്ര വികസനത്തിനായി സര്‍ക്കാര്‍ അങ്ങോട്ട് സഹായം നല്‍കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 231.38 കോടി ചെലവാക്കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് 60.31 കോടി നല്‍കി. കൊച്ചി ദേവസ്വം ബോര്‍ഡിന് 2 കോടി രൂപും നല്‍കി.

Top