തിരുവനന്തപുരം:കുളച്ചല്‍ തുറമുഖത്തിന് കേന്ദ്രം അനുമതി നല്‍കിയത് വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാനെന്ന് വി എസ്. അച്യുതാനന്ദന്‍.
ഇത് കേരളത്തോട് കേന്ദ്രം കാണിക്കുന്ന ദ്രോഹ സമീപനമാണെന്ന് വിഎസ് ആരോപിച്ചു.
വിഴിഞ്ഞവും കുളച്ചലും ഒരുമിച്ച് സ്വകാര്യ മേഖലയില്‍ വരുന്നത് സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു കൂടാതെ കുളച്ചല്‍ തുറമുഖ നിര്‍മ്മാണ നീക്കം ദുരൂഹമാണെന്നും ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേരളം പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും തീരുമാനമെന്നും തമിഴ്‌നാടിന്റെ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദവും കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിന് പിന്നിലെന്ന് സൂചന.
വിഴിഞ്ഞം തുറമുഖത്തുനിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയായി ഇനയം എന്ന സ്ഥലത്താണ് തുറമുഖം സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ അനുമതി കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന് കനത്ത തിരിച്ചടിയാകും.