തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍.
ഇക്കാര്യം ആവശ്യപ്പെട്ട് വിഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ഒരുപറ്റം അഭിഭാഷകരും പോലീസും ചേര്‍ന്ന് സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം തടയുന്നു. ഇതുവഴി ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും വിഎസ് പറഞ്ഞു.
ഹൈക്കോടതിയിലുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരില്‍ ഹൈക്കോടതിയിലും സംസ്ഥാനത്തെ ഇതരകോടതികളിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടന്നു ചെല്ലാനോ, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനോ കഴിയുന്നില്ല, വിഎസ് പറഞ്ഞു.