തിരുവനന്തപുരം: 2016ല്‍ നേമത്ത് എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണം യുഡിഎഫ്-ബിജെപി വോട്ട് കച്ചവടമെന്ന് സിപിഎം നേതാവ് വി ശിവന്‍കുട്ടി. ഇക്കുറി സമുന്നതരായ നേതാക്കള്‍ മത്സരരംഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്. നേമത്ത് ആര് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും എല്‍ഡിഎഫ് ജയിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, നേമത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തല്‍ക്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എത്തി. ഇവിടെ ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍, നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കേണ്ടെന്ന അഭിപ്രായമാണ് എ ഗ്രൂപ്പ് ഉയര്‍ത്തിയത്.