തിരുവനന്തപുരം: കിഴക്കമ്പലത്ത് കിറ്റെക്‌സിലെ തൊഴിലാളികള്‍ പൊലീസിനു നേരെ നടത്തിയ അതിക്രമത്തില്‍ ജില്ലാ ലേബര്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ലേബര്‍ കമ്മീഷണര്‍ കിഴക്കമ്പലത്തെത്തി തെളിവെടുപ്പ് നടത്തുമെന്നും റിപ്പോര്‍ട്ട് ഇന്നോ നാളെയോ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കിറ്റെക്‌സില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധനകള്‍ കിറ്റെക്‌സില്‍ നടന്നിരുന്നു. തീവ്രവാദ ബന്ധമുള്ളവര്‍ അക്രമത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നറിയാനായിരുന്നു നടപടി.
അതേസമയം, തൊഴിലാളികള്‍ പൊലീസിനെതിരെ നടത്തിയ അതിക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം അക്രമത്തിന്റെ ചില ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.