തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തില്‍ ഒരു സന്തോഷവുമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു വിക്കറ്റ് കൂടി എന്ന പരാമര്‍ശം വിക്കറ്റെണ്ണി ശീലിച്ചവരോട് ചൂണ്ടിക്കാട്ടിയതാണ്. മടുത്ത എംപിമാരെ എങ്കിലും കൂടെ നിര്‍ത്താനുള്ള പ്രവര്‍ത്തനം ഉണ്ടാകുന്നത് നന്നായിരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ‘വിക്കറ്റെണ്ണി ശീലിച്ചവരോട് അതൊന്ന് ചൂണ്ടിക്കാട്ടിയതേ ഉള്ളൂ. നമുക്കൊരു സന്തോഷവുമില്ല. മടുത്ത എംപിമാരെ എങ്കിലും കൂടെ നിര്‍ത്താനുള്ള പ്രവര്‍ത്തനം അവിടെ ഉണ്ടാകുന്നത് നന്നായിരിക്കും.’ വി ശിവന്‍കുട്ടി പറഞ്ഞു.
അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ‘അങ്ങനെ ഒരു വിക്കറ്റ് കൂടി’ എന്ന പരാമര്‍ശം മന്ത്രി നടത്തിയിരുന്നു. അതില്‍ ‘ബിജെപിയിലേക്ക് ആരെങ്കിലും പോയാല്‍ സംഘികളേക്കാള്‍ സന്തോഷം സഖാക്കള്‍ക്ക്’ എന്ന പ്രതികരണം വ്യാപകമായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ശിവന്‍കുട്ടിയുടെ മറുപടി.