കോഴിക്കോട്: പത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഒരു സമരം നടത്താന്‍ പ്രതിപക്ഷത്തിന് ആയില്ലെന്ന് പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി. യഥാര്‍ത്ഥത്തില്‍ പ്രത്യക സ്‌ക്വാഡ് രൂപികരിച്ചാണ് പ്രതിപക്ഷം നവകേരള സദസ്സിനെതിരെ സമരത്തിനിറങ്ങിയത്. യു.ഡി.എഫ് നടത്തിയ കുറ്റവിചാരണ സദസ്സില്‍ 100-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തില്ല. നവകേരള സദസ്സ് സര്‍ക്കാര്‍ പരിപാടിയാണ്. വികസനമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും പരിപാടിയില്‍ പ്രതിപക്ഷം പങ്കെടുക്കുകയാണ് വേണ്ടിയിരുന്നതെന്നും ശിവന്‍ കുട്ടി പറഞ്ഞു.
136 വേദിയിലാണ് നവകേരള സദസ്സ് നടന്നത്. 28 പ്രഭാത ചര്‍ച്ചയും 29 വാര്‍ത്താ സമ്മേളനവും നടത്തി. ആറ് ലക്ഷം പരാതികളാണ് ലഭിച്ചത്. ഈ പരാതികള്‍ എല്ലാം പരിഹരിക്കും. സംവിധാനങ്ങള്‍ ഉപയോഗിച്ച് അഴിമതി അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.