തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫ് ഒന്നാം സ്ഥാനത്ത് എത്തുമെന്നതില്‍ യാതൊരു സംശയമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കെന്നത് മാത്രം നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വോട്ട് എങ്ങോട്ടും പോകില്ല. കെ. മുരളീധരന്‍ വരുന്നതുകൊണ്ട് പ്രചാരണ രീതി മാറ്റില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
നേമത്ത് കഴിഞ്ഞ ഒരാഴ്ചകാലമായി പരമാവധി ആളുകളെ കാണാന്‍ ശ്രമിക്കുകയാണ്. അനുകൂലമായ പ്രതികരണമാണ് എല്ലായിടത്തു നിന്നും ഉണ്ടാകുന്നത്. ഇടതുമുന്നണിക്ക് നല്ല അന്തരീക്ഷമാണ് നിലവിലുള്ളത്. തുടര്‍ഭരണം വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇതെല്ലാം അനുകൂലമായ കാര്യങ്ങളാണെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.