തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് പരാജയപ്പെട്ട കെ മുരളീധരന്‍ എം പി സ്ഥാനം രാജി വെയ്ക്കണമെന്ന് വി ശിവന്‍കുട്ടി. മുരളിയെന്ന പുലി എലിയായി മാറി. രാഹുല്‍ ഗാന്ധിയുടെ പ്രചാരണം എശിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രി സ്ഥാനത്തെക്കുറിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി സ്ഥാനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരും. പാര്‍ട്ടി എന്ത് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇനിയും ആവശ്യപ്പെടുകയില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
പാര്‍ട്ടി തീരുമാനത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. 40 വര്‍ഷമായി അത് തുടരുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു. നേമത്ത് ജയിക്കുമെന്ന് തുടക്കം മുതലേ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഒ രാജഗോപാല്‍ വികസന പ്രവര്‍ത്തനത്തില്‍ വട്ടപ്പൂജ്യമെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.