കോർപ്പറേഷൻ സംഘർഷഭരിതമാകും, നിയമയുദ്ധം തുടങ്ങും: വി വി രാജേഷ്

തിരുവനന്തപുരം: മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫും ബിജെപിയും. നിയമയുദ്ധം തുടങ്ങുമെന്ന് ബിജെപി. കോർപ്പറേഷൻ സംഘർഷഭരിതമാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു. അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നു സമരം കൂടുതൽ ശക്തമാക്കും. നിയമപോരാട്ടം തുടങ്ങുമെന്ന് വി വി രാജേഷ് പറഞ്ഞു.

രാജിവയ്ക്കുംവരെ സമരമെന്ന് യുഡിഎഫ് അറിയിച്ചു. മഹിളാ കോൺഗ്രസ് പ്രതിഷേധം നാളെയാണ്. മറ്റന്നാൾ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്താനും തീരുമാനം. അതേസമയം മേയറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് ഡി.ആർ.അനിൽ. ക്രൈംബ്രാഞ്ചിനും വിജിലൻസിനും ഡി.ആർ.അനിൽ മൊഴി നൽകി.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ വിജിലൻസ് ഇന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. നാളയോ മറ്റന്നാളോ പ്രാഥമിക റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചേക്കും.

കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷന് അകത്തും പുറത്തും ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. കത്തിന്റെ അസൽ കണ്ടെത്തിയാൽ മാത്രമേ അന്വേഷണം തുടരാൻ ആകു എന്ന നിലപാടിലുറച്ചാണ് ക്രൈം ബ്രാഞ്ച്. റിപ്പോർട്ട് ഇന്ന് പൊലീസ് മേധാവിക്ക് കൈമാറും. കത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച് സിപിഐഎമ്മും രംഗത്തെത്തി.

Top