പൃഥ്വിരാജ് ആഷിഖ് ആബു കൂട്ടുകെട്ടില്‍ മലബാര്‍ വിപ്ലവം വെളളിത്തിരയിലേക്ക്; ‘വാരിയംകുന്നന്‍’

ന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്യാഗോജ്ജലമായ ഒരേടാണ് 1921ലെ മലബാര്‍ വിപ്ലവം. പിറന്ന നാടിന്റെ വിമോചനത്തിന് വേണ്ടി വൈദേശികാധിപത്യത്തോട് സന്ധിയില്ലാതെ സമരം ചെയ്ത മലബാറിലെ മാപ്പള മക്കളുടെ ചരിത്രം ഇനി വെള്ളിത്തിരയിലേക്ക്.

പൃഥ്വിരാജ് നായകനാകുന്ന ഈ ബ്രഹ്മാണ്ഡചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാകും സിനിമയില്‍ പരാമര്‍ശിക്കുക. ചിത്രത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.

Top