ദുബൈയില്‍ വാട്‌സ്ആപിലൂടെയും വാക്‌സിനേഷന്‍ അപ്പോയിമെന്റ് ബുക്ക് ചെയ്യാം

ദുബൈ: ദുബൈയില്‍ ഇനി എല്ലാ ദിവസവും 24 മണിക്കൂറും കൊവിഡ് വാക്‌സിനേഷനു വേണ്ടി ബുക്ക് ചെയ്യാം. വാട്‌സാആപിലൂടെയാണ് അതിനുള്ള സൗകര്യം ദുബൈ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക സംവിധാനമാണ് ഇതിനായി ദുബൈ ഹെല്‍ത്ത് അതോറിറ്റി ഉപയോഗിക്കുന്നത്.

കോണ്‍ടാക്ട് ലിസ്റ്റില്‍ 800 342 എന്ന നമ്പര്‍ സേവ് ചെയ്യുകയും തുടര്‍ന്ന് ഒരു സന്ദേശമയക്കുകയും ചെയ്യുക. ഉപയോക്താക്കള്‍ക്ക് മെഡിക്കല്‍ റെക്കോര്‍ഡ് നമ്പര്‍ (എംആര്‍എന്‍) ഉണ്ടായിരിക്കണം. ഓരോരുത്തര്‍ക്കും സൗകര്യപ്രദമായ വാക്‌സിനേഷന്‍ കേന്ദ്രവും തീയ്യതിയും സമയവും തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഏറ്റവും ആദ്യം തന്നെ ഒഴിവുള്ള സമയം അനുവദിക്കും.

വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പേരും തീയ്യതിയും സമയും അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശവും ലഭിക്കും. വാട്‌സ്ആപിലൂടെ ഇതിനോടകം കൊവിഡ് സംബന്ധമായ ഒന്നര ലക്ഷത്തിലധികം അന്വേഷണങ്ങള്‍ ലഭിച്ചുവെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

Top