കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് വാക്‌സിനേഷന്‍ മുടങ്ങി. മിക്ക ആശുപത്രികളിലേക്കു0 ആവശ്യമായ വാക്‌സിന്‍ എത്തിയില്ല. 157 വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളാണ്. സ്വകാര്യ ആശുപത്രിയില്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബുക്കിങ് റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചു.
ആലപ്പുഴ ജില്ലയിലും വാക്‌സിന്‍ വിതരണം പല കേന്ദ്രങ്ങളിലും നിര്‍ത്തിവെച്ചു. മുഹമ്മ, തണ്ണീര്‍മുക്കം തുടങ്ങി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മരുന്ന് ഇല്ല.
അതേസമയം, സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്‌സിന്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഷീല്‍ഡ് വാക്‌സിനാണ് എത്തിക്കുന്നത്. വൈകുന്നേരത്തോടെയാണ് വാക്‌സിനെത്തുക.